കരുണ കൊന്ത

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ആമ്മേൻ

വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

സമർപ്പണ പ്രാർത്ഥന

നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവൻറെയും പാപങ്ങൾക്ക്‌ പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും , ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

(1 പ്രാവശ്യം)

ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ,ഞങ്ങളുടെമേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കണമേ

(10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ,

പരിശുദ്ധനായ ബലവാനേ,

പരിശുദ്ധനായ അമർത്യനേ,

ഞങ്ങളുടെമേലും ലോകം മുഴുവുൻറെമേലും കരുണയായിരിക്കണമേ.

(3 പ്രാവശ്യം)

Prayer List

Our Father - Lord's Prayer
Hail Mary
The Angelus
Glory Be
Apostle's Creed
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
The Memorare
എത്രയും ദയയുള്ള മാതാവേ
ത്രിത്വസ്തുതി
Hail Holy Queen
1