എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തിൽ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധൄസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അവിടുന്ന് ഉപക്ഷിച്ചതായി കേട്ടിട്ടില്ല, എന്നു അങ്ങ് ഓർക്കണമേ.
കന്യകകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട്, അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു.
നെടുവീർപ്പിട്ടു കണ്ണുനീർ ചിന്തി, പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ടു, അങ്ങേ സന്നിധിയിൽ നിൽക്കുന്നു.
അവതരിച്ച വചനത്തിൻ്റെ മാതാവേ, എന്റെ അമ്മേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാപൂർവം കേട്ടരുളണമേ.
ആമേൻ.
Ethrayum Dayayulla Maathaave! Ange sankethathil odivannu, ange sahaayam thedi, ange maadhyastham apekshichavaril oruvane yenkkilum angu upekshichathaayi kettittilla, ennu angu orkaname.
Kanyakakalude raanjiyaaya kanyake, dayayulla maathaave, ee vishwaasathil dhairyappettu, ange thruppaadathinkal njan anayunu.
Neduveerppittu vilapichu kannuneer chinthi, paapiyaaya njan ange dayaadhikyathe kaathukondu, ange sannidhiyil nilkunnu. Avatharicha vachanathinte maathaave, ente amme, ente apeksha upekshikaathe, dayaa poorvam kettarullename.
Amen.